ആമ്പല്ലൂർ: രണ്ടര വർഷമായി അടച്ചിട്ടിരിക്കുന്ന എൻ.ടി.സി മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കുക, ശമ്പളവും ബോണസും നൽകുക, ഒരു വർഷമായി തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി സംഖ്യ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാനേജ്‌മെന്റ് ജീവനക്കാരെ മിൽ ഗേറ്റിൽ അളഗപ്പ മിൽ തൊഴിലാളികൾ തടഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യത്തെ 23 മില്ലുകളിലും സമരം നടന്നു. അളഗപ്പമിൽ ഗേറ്റിൽ നടത്തിയ സമരം കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ആന്റോ ഇല്ലിക്കൽ, ടി.ഡി. ദിലീപ്, കെ.ഡി. ഷാജി, കെ.കെ. ഹരിദാസ്, ടി.പി. ബെന്നി, വി.വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. സമരം ശക്തിപ്പെടുത്തുവാൻ യൂണിയനുകൾ തീരുമാനിച്ചു.