padhathiമനോനീതം മാനസിക ആരോഗ്യ പദ്ധതി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിന്റെയും എം.ഇ.എസ് അസ്മാബി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനോനീതം - മാനസിക ആരോഗ്യപരിപാലന പദ്ധതിയുടെ ഉദ്ഘാടനം എം.ഇ.എസ് ഫാത്തിമ റഹ്മാൻ യു.പി സ്‌കൂളിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ 17 സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യവിഷയ നിർണയം നടത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ മെന്റൽ സപ്പോർട്ട് നൽകും. സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന സംബന്ധമായ വിഷമതകളെ ദുരീകരിക്കുവാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തലുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ ഡോ. എ. ബിജു, വൈസ് പ്രസിഡന്റ് സി.സി. ജയ, വികസനകാര്യം ചെയർമാൻ കെ.എ. അയൂബ്, ലത്തീഫ് പേനത്, ഡോ. കെ.പി. സുമേധൻ, സലിം അറക്കൽ, പി.ടി.എ പ്രസിഡന്റ് റഹ്മത്തലി, സ്‌കൂൾ ഹെഡ്മിസ്‌ട്രസ് എം. ലത എന്നിവർ സംസാരിച്ചു.