ഒല്ലൂർ: ഒല്ലൂർ റെയിൽവേ മേൽപ്പാലത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 20 നകം ആരംഭിക്കും. നിർമ്മാണം തുടങ്ങിക്കഴിഞ്ഞാൽ 15 ദിവസത്തിനകം പ്രവൃത്തികൾ തീർക്കാനാകും. 1.30 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. മുൻകാലത്തെ പോലെ വാഹന ഗതാഗതം തടസപ്പെടുത്താതെയാകും നിർമ്മാണ പ്രവർത്തനങ്ങൾ. ഇരുപതിനായിരം ചതുരശ്ര അടിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ളത്. പാലത്തിന്റെ ഇരുവശത്തും മനോഹരമായ വിളക്കുകളും ഉദ്യാനങ്ങളും ചെറിയ ഇരിപ്പിടങ്ങളും ഒരുക്കും. പൂർണമായും നാട്ടുകാരുടെ സാമ്പത്തിക സഹകരണത്തോടെയാണ് വർഷങ്ങൾക്ക് മുമ്പ് ഈ മേൽപ്പാലം യാഥാർത്ഥ്യമായത്.
ജില്ലയിലെ തന്നെ അറിയപ്പെടുന്ന റെയിൽവേ മേൽപ്പാലമാകും ഒല്ലൂരിലേത്. ഒല്ലൂർ മേഖലയിലെ മോഡൽ മേൽപ്പാലം റോഡായി ഈ റോഡ് മാറും.
-എം.കെ. വർഗീസ്
(തൃശൂർ കോർപറേഷൻ മേയർ)