sthalam-kayimariഅഴീക്കോട് മുനമ്പം പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ആധാരം കെ.ആർ.എഫ്.ബിക്ക് ഇ.ടി. ടൈസൺ എം.എൽ.എ കൈമാറുന്നു.

കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലത്തിന്റെ സുപ്രധാന നടപടികളിലൊന്നായ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ആധാരങ്ങൾ കെ.ആർ.എഫ്.ബിക്ക് (കേരള റോഡ് ഫണ്ട് ബോഡ്) കൈമാറി. കൈമാറ്റ ചടങ്ങ്

ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് ഓഫീസിൽ നടന്ന ആധാര കൈമാറ്റ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് കറുകപ്പാടത്ത്, വത്സമ്മ ടീച്ചർ, പഞ്ചായത്ത് മെമ്പർമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, പോർട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പാലം നിർമ്മാണത്തിന്റെ ടെൻഡർ ഏറ്റെടുത്ത കമ്പനിയുമായുള്ള സർക്കാരിന്റെ കരാർ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും നഷ്ടപരിഹാര തുകയായ 2.32 കോടി രൂപ ഉപഭോക്താക്കൾക്ക് കഴിഞ്ഞ മാസം കൈമാറിയിരുന്നു.