തിരുവില്വാമല: കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നെങ്കിലും തെളിയിക്കുക ആണെങ്കിൽ സ്ഥാനം രാജിവച്ച് പരസ്യമായി മാപ്പുപറയാൻ തയ്യാറാണെന്ന് സഹകരണ സംഘം സെക്രട്ടറി എ. ശരവണൻ പറഞ്ഞു ഒരിക്കൽപോലും ആനുകൂല്യങ്ങൾ ആർക്കും നിഷേധിക്കപെട്ടിട്ടില്ല. കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം കടക്കാരാണെങ്കിലും കുടിശികക്കാരല്ലെന്നും തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും മുടക്കം വരാതിരിക്കാൻ വേണ്ടിയാണ് കേരള ബാങ്കിൽ അല്ലാതെ മറ്റൊരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് എടുത്തതെന്നും സഹകരണ സംഘം സെക്രട്ടറി വ്യക്തമാക്കി. സംഘത്തെ തകർക്കാനായി സംഘത്തിനെതിരെ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ആർ. മഹേഷ് കുമാർ, വൈസ് പ്രസിഡന്റ് ജെ. പുഷ്പ, സെക്രട്ടറി എ. ശരവണൻ, ഭരണ സമിതി അംഗങ്ങളായ ഡി. രേണുക, ഡി. രമേഷ്, എം. നാഗരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.