
തൃശൂർ : പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരകപുരസ്‌കാരം നാളെ വൈകിട്ട് 4.30 ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രി എം.എ.ബേബി ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് സമർപ്പിക്കും. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ പ്രൊഫ.നിവേദിതാമേനോൻ 'റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പ്' എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ അനുസ്മരണപ്രഭാഷണം നടത്തും. പ്രബന്ധമത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും.