drug

തൃശൂർ: സംസ്ഥാന നാഷണൽ സർവീസ് സ്‌കീം കാര്യാലയം സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്വിസ് മത്സരം 'ബോദ്ധ്യം 2022' ജില്ലാ തല മത്സരം 18ന് ഉച്ചയ്ക്ക് ഒന്നിന് വെള്ളാനിക്കര കാർഷിക സർവകലാശാല മെയിൻ കാമ്പസിൽ നടത്തും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.പ്രേംകൃഷ്ണ പങ്കെടുക്കും.