 
തൃപ്രയാർ: ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി മാഫിയ പരസ്യമായി അഴിഞ്ഞാടുകയാണെന്നും ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് ബി.ജെ.പി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. എ.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി.വി. സെന്തിൽകുമാർ, ഗ്രീഷ്മ സുഖിലേഷ്, ബി.ജെ.പി നേതാക്കളായ ലാൽ ഊണുങ്ങൽ, കെ.എസ്. സുധീർ, ധനേഷ് പ്രസാദ്, പി.കെ. ബേബി, ഷെറിൻ തിലക്, എൻ.എസ്. ഉണ്ണിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.