c
ചേർപ്പ് സർവീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ തൃശൂർ ജില്ലാ റൂറൽ എസ്.പി. ഐശ്വര്യ ദോംഗ്രേ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: വിദ്യാഭ്യാസ രംഗത്ത് മാതാപിതാക്കൾ കുട്ടികൾക്ക് പിന്തുണ നൽകണമെന്നും സോഷ്യൽ മീഡയകളുടെ ഉപയോഗം കുറച്ച് ഇന്റർനെറ്റ് സൗകര്യങ്ങളിലൂടെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ രീതികൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് തൃശൂർ ജില്ലാ റൂറൽ എസ്.പി. ഐശ്വര്യ ദോംഗ്രേ അഭിപ്രായപ്പെട്ടു. ചേർപ്പ്‌ സർവീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ, ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിച്ച കായിക പ്രതിഭകൾ എന്നിവരെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.ആർ. അശോകൻ, ഡയറക്ടർമാരായ അബ്ദുൾ മജീദ് മുത്തുള്ളിയാൽ, എം.എൻ. ഉണ്ണിക്കൃഷ്ണൻ, ബാലു കനാൽ, പ്രദീപ് വലിയങ്ങോട്ട്, പി.ജെ. എഡിസൺ, സി. അനിത, ജയശ്രീ ഷാജൻ, റീജ ജോണി, സെക്രട്ടറി എം.എസ്. രേഖ എന്നിവർ പ്രസംഗിച്ചു.