പുതുക്കാട് : ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്നു. കേരളത്തിലെ യാത്രക്കാരുടെ പ്രതിനിധിയായി പുതുക്കാട് ട്രയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി അരുൺ ലോഹിദാക്ഷൻ പങ്കെടുത്തു. പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം ദീർഘിപ്പിക്കുന്നതും ഫ്‌ളാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് ഫൂട്ട് ഓഫർ ബ്രിഡ്ജ് നിർമ്മിക്കുന്നതും പരിഗണിക്കുമെന്ന് യോഗത്തിൽ റെയിൽവേ അധികൃതർ വ്യക്തമാക്കി. രാവിലെ ഷൊർണൂരിൽ നിന്നും എറണാകുളത്തേക്കുള്ള മെമു ട്രെയിനിന്റെ സമയമാറ്റവും പരിഗണിക്കാമെന്ന് യോഗത്തിൽ ഉറപ്പു ലഭിച്ചതായി അരുൺ ലോഹിദാക്ഷൻ പറഞ്ഞു. യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും കൊടിക്കുന്നിൽ സുരേഷ് എം.പി, എ.കെ.എ നസീർ, ബെൻസി ജോർജ്, തുരളിദാസൻ നായർ, ഷിജേഷ് എന്നിവർ പങ്കെടുത്തു
യോഗ തീരുമാനങ്ങൾ
പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അനുമതിക്കായി സമർപ്പിച്ച അന്തിമ രൂപരേഖ പരിശോധിച്ച് എറണാകുളം-ഷൊർണൂർ മൂന്നാം റെയിൽവേ ലൈനിന്റെ സർവേ പൂർത്തിയാകുന്നതോടെ അനുമതി നൽകും.
തൃശൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കാമറകൾ ഉടൻ പ്രവർത്തനക്ഷമമാകും.
യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ