ചാലക്കുടി: ധൃതഗതിയിൽ പുരോഗമിക്കുന്ന ദേശീയപാതയിലെ അടിപ്പാത നിർമ്മാണത്തിനാവശ്യമായ മണ്ണ് ലഭ്യത ഉറപ്പ് വരുത്തുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടന്നു. ജില്ലാ കളക്ടർ ഹരിത വി.കുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ അടിപ്പാതയുടെ ഇരുഭാഗത്തമുള്ള ആർ.ഇ. വാൾ നിറയ്ക്കുന്ന മണ്ണ് എത്രയും വേഗം ലഭ്യമാക്കുന്നതായിരുന്നു പ്രധാന ചർച്ച. എൽ.എ. പട്ടയ ഭൂമിയിൽ നിന്നും മണ്ണെടുക്കാൻ സാധിക്കാത്തത് വെല്ലുവിളിയാണെന്ന് കളക്
ർ ചൂണ്ടിക്കാട്ടി. മറ്റു ഭൂമിയിലെ മണ്ണിന് ഉയർന്ന വില നൽകാൻ കരാർ കമ്പനി മടിക്കുന്നതും ചർച്ചയായി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളെ കണ്ടെത്തി മണ്ണ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആറ് ഘട്ടങ്ങളായി തിരിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 31നകം അടിപ്പാത നിർമ്മാണം പൂർത്തിയാക്കുമെന്ന് കളക്ടർ അറിയിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു ചിറയത്ത്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, തഹസിൽദാർ ഇ.എൻ. രാജു, ചാലക്കുടി ഡി.എഫ്.ഒ: സംബുദ്ധ മജുംദ്ദാർ, ജിയോളജിസ്റ്റ്് സംഗീത, ദേശീയപാത ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നിർമ്മാണം ഇപ്രകാരം