chen
ചേനം തരിശ് പടവ് നെൽക്കൃഷി നടീൽ ഉദ്ഘാടനം തൃശൂർ പൊന്നാനി കോൾ വികസന ഏജൻസി അംഗം പി.ആർ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ചേനം തരിശ് പടവ് 2022- 23 വർഷത്തെ നെൽക്കൃഷി നടീൽ ഉദ്ഘാടനം തൃശൂർ പൊന്നാനി കോൾ വികസന ഏജൻസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് ബിജു പണിക്കശ്ശേരി അദ്ധ്യക്ഷനായി. പടവ് സെക്രട്ടറി ടി.കെ. രാജു, വി.എ. രഞ്ജിത്ത്, എ.എസ്. ഉണ്ണിക്കൃഷ്ണൻ, അബ്ദുള്ള പൊക്കാലത്ത്, യു. രാജൻ, ഷാജിത ഗോപിനാഥ്, പി.കെ. കുട്ടൻമോൻ, പി.ആർ. പ്രമോദ്, പി.ഡി. ആന്റണി എന്നിവർ പങ്കെടുത്തു.