അവിണശ്ശേരി: സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ ശങ്കർജി സ്മാരക വിദ്യാഭ്യാസ അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷനായി. സി.കെ. അനന്തകൃഷ്ണൻ, ഇ.എം. ഇന്ദിര, എം.കെ. പ്രസാദ്, അഡ്വ. എം.എ. രാജീവ് കൃഷ്ണൻ, സെക്രട്ടറി വിദ്യ ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.