su
അണ്ടർ 17 ജില്ലാതല സി.ബി.എസ്.ഇ ഫുട്‌ബാൾ ടൂർണമെന്റിൽ ജേതാക്കളായ കൈലാസനാഥ വിദ്യാനികേതൻ ടീമിന് പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ട്രോഫി നൽകുന്നു.

വെങ്ങിണിശ്ശേരി: ഗുരുകുലം പബ്ലിക്ക് സ്‌കൂൾ റോളിംഗ് ട്രോഫിക്കായി ജില്ലാ തലത്തിൽ നടത്തിയ അണ്ടർ 17 സി.ബി.എസ്.ഇ സ്‌കൂൾ ഫുട്‌ബാൾ ടൂർണമെന്റിൽ മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ പബ്ലിക്ക് സ്‌കൂൾ ജേതാക്കളായി. ഗുരുകുലം പബ്ലിക് സ്‌കൂൾ റണ്ണറപ്പായി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ട്രോഫികൾ വിതരണം ചെയ്തു. സ്‌കൂൾ വൈസ് ചെയർമാൻ അഡ്വ: കെ.ബി. ഹരിദാസ് അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ പി.വി. ഷാജി, ജോയിന്റ് സെക്രട്ടറി എം.എ. സത്യൻ, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, അക്കാഡമിക് ഡയറക്ടർ കെ. രമ എന്നിവർ പ്രസംഗിച്ചു.