sndp
ബാലജനയോഗം വ്യക്തിത്വ വികസന ക്യാമ്പ് വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: എസ്.എൻ.ഡി.പി വലപ്പാട് ശാഖയിൽ ബാലജനയോഗം വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷനായി. ഗുരുദേവ കൃതികളും ദർശനങ്ങളും എന്ന വിഷയത്തിൽ എൻ.എസ്. പ്രജീഷ് ശാന്തിയും സോഫ്റ്റ് സ്‌കിൽ ട്രെയിനിംഗ് ആൻഡ് പേരെന്റിംഗ് ടിപ്‌സ് എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.എ. നിത്യയും ക്ലാസെടുത്തു. കെ.വി. ജയരാജൻ മാസ്റ്റർ, ബാലജനയോഗം കോ- ഓർഡിനേറ്റർ പ്രകാശ് കടവിൽ, ശാഖാ സെക്രട്ടറി ഗോപാലൻ വേളയിൽ, പ്രസിഡന്റ് പുഷ്പാംഗദൻ നടുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.