കൊടുങ്ങല്ലൂർ: എറിയാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 16 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. ബാങ്കിന്റെ കീഴിൽ ഷോപ്പിംഗ് കോംപ്ലക്‌സും, പൊതുമാർക്കറ്റും തുടങ്ങുവാൻ തീരുമാനിച്ചു. ഡയറക്ടർമാരായ അഡ്വ: പി.എച്ച്. മഹേഷ്, സി.എം. മൊയ്തു, കെ.ആർ. റാഫി, ഇ.എ. നജീബ്, ഒ.കെ. സദേവൻ, സി.എ. ജലീൽ, കെ.എ. നാസർ, വി.കെ. മൊയ്തു തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. രാജീവൻ സ്വാഗതവും, സെക്രട്ടറി എ.എസ്. റാഫി നന്ദിയും പറഞ്ഞു.