parakkottu

ചാ​ല​ക്കു​ടി​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക്ക് ​ശേ​ഷ​മു​ള്ള​ ​കൊ​ര​ട്ടി​ ​മു​ത്തി​യു​ടെ​ ​തി​രു​ന്നാ​ളി​ന് ​നി​ല​യ്ക്കാ​ത്ത​ ​ഭ​ക്ത​ജ​ന​ ​പ്ര​വാ​ഹം.​ ​ഞാ​യ​റാ​ഴ്ച​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​മു​ത്തി​യു​ടെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​യെ​ത്തി.​ ​രാ​ത്രി​യി​ലും​ ​ക​ന​ത്ത​ ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​പൂ​വ​ൻ​ ​കു​ല,​ ​തു​ലാ​ഭാ​രം​ ​വ​ഴി​പാ​ടു​ക​ൾ​ക്ക് ​അ​ഭൂ​ത​പൂ​ർ​വ​മാ​യ​ ​തി​ര​ക്കാ​ണ് ​ഉ​ണ്ടാ​യ​ത്.
തി​ര​ക്ക് ​നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ​പൊ​ലീ​സ്,​ ​വ​ള​ണ്ടി​യ​ർ​ ​സേ​ന​ ​എ​ന്നി​വ​ ​സ​ജ്ജ​മാ​യി​രു​ന്നു.​ ​രാ​വി​ലെ​ ​അ​ഞ്ചി​ന് ​മു​ത്തി​യു​ടെ​ ​അ​ത്ഭു​ത​ ​രൂ​പം​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​പു​റ​ത്തി​റ​ക്കി.​ ​പി​ന്നീ​ട് ​രൂ​പ​പ്പു​ര​യി​ലേ​ക്ക് ​മാ​റ്റി.​ ​തു​ട​ർ​ച്ച​യാ​യി​ ​ന​ട​ക്കു​ന്ന​ ​വി​വി​ധ​ ​കു​ർ​ബാ​ന​ക​ൾ​ക്കും​ ​തി​ര​ക്കു​ണ്ടാ​യി​രു​ന്നു.​ ​ആ​ദ്യ​ത്തെ​ ​വി​ശു​ദ്ധ​ ​കു​ർ​ബാ​ന​യ്ക്ക് ​ഫൊ​റോ​ന​ ​വി​കാ​രി​ ​ഫാ.​ ​ജോ​സ് ​ഇ​ട​ശേ​രി​ ​കാ​ർ​മി​ക​നാ​യി.
തു​ട​ർ​ന്ന് ​ആ​ഘോ​ഷ​മാ​യ​ ​പാ​ട്ടു​കു​ർ​ബ്ബാ​ന​യും​ ​ന​ട​ന്നു.​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ലെ​ ​കു​ർ​ബാ​ന​യു​മു​ണ്ടാ​യി.​ ​വൈ​കീ​ട്ട് ​ന​ട​ന്ന​ ​തി​രു​നാ​ൾ​ ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ​വി​കാ​രി​ ​ഫാ.​ ​ജോ​സ് ​ഇ​ട​ശേ​രി​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഒ​ക്ടോ​ബ​ർ​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​എ​ട്ടാ​മി​ടം​ ​ആ​ഘോ​ഷി​ക്കും.​ ​ഈ​ ​മാ​സം​ 30​വ​രെ​ ​തി​രു​നാ​ൾ​ ​നീ​ണ്ടു​നി​ൽ​ക്കും.

കൊരട്ടി; കൊരട്ടി മുത്തിയുടെ ചരിത്ര പ്രാധാന്യത്തെ അരക്കിട്ടുറപ്പിക്കുന്ന പറക്കൊട്ട് നേർച്ച ഇക്കുറിയും ഭക്തി നിർഭരമായി. ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തിൽ നിന്നും കുടുംബങ്ങൾ തിരുനാൾ ദിവസം നടത്തുന്ന നേർച്ചയാണ് പറക്കൊട്ട്. ഇത്തവണ 26 കുടുംബങ്ങളാണ് നേർച്ച സംഘത്തിൽ. മുടിയാട്ടവും താള മേളങ്ങളുമായി സംഘം കാൽനടയായി പള്ളിയിലേക്ക് പോക്കും, രാത്രിവരെയും ആഘോഷങ്ങളിൽ പങ്കെടുക്കലുമാണ് ചടങ്ങ്. പ്രസിദ്ധമായ പ്രദക്ഷിണത്തിലും സംഘത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. നാടൻ കലാരൂപം പറക്കൊട്ടിന് മാറ്റുകൂട്ടി.

സ്ത്രീകളുടെ മുടിയാട്ടവും കലാരൂപങ്ങളും തിരുനാളിന്റെ കൗതുകക്കാഴ്ചയാണ്. മൂന്നു കിലോമീറ്റർ അകലെയുള്ള വെളുത്തുപറമ്പിൽ ഭദ്രകാളി മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന പറക്കൊട്ടിന് യാത്രയിൽ പലയിടത്തും വരവേൽപ്പുണ്ടായി. കൊച്ചി രാജാക്കളുടെ ഭരണകാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കർത്താക്കൾ പടയുമായി എത്തിയപ്പോൾ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നൽകിയതെന്നും വിശ്വസിക്കുന്നു. ഇതിനു പ്രത്യുപകാരമായി പാക്കനാർ വംശത്തിന് നൽകിയ ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചത്.

തുടർന്ന് തൊട്ടടുത്ത ആരാധനാ കേന്ദ്രമായ കൊരട്ടി പള്ളിയിലേക്ക് എല്ലാ വർഷവും ഇത്തരം സമർപ്പണവും തുടങ്ങി. വ്രതമെടുത്തും ആചാരപ്രകാരവുമാണ് പറക്കൊട്ട് വഴിപാട് നടത്തുന്നതെന്ന് ഇപ്പോഴത്തെ കാരണവർ വി.കെ. കുമാരൻ പറഞ്ഞു.