
ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള വൈവാഹിക സംഗമവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടത്തി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാസ്റ്റർ ചൈതക്, കലാഭവൻ ബാദുഷാ, ഷാഹുൽ ഹമീദ് എന്നിവരെ ആദരിച്ചു. നൂറോളം അമ്മമാർക്ക് പെൻഷൻ വിതരണവും നടത്തി. വൈവാഹിക സംഗമത്തിൽ 14 ഭിന്ന ശേഷിക്കാർ അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു. ഇവരുടെ വിവാഹം ജനുവരിയിൽ നടക്കും. റിട്ട.എസ്.പി സദാനന്ദൻ നായർ മുഖ്യാതിഥിയായി. ഡോ.സാബു, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, വേണു പ്രാരത്ത്, സതീഷ് വാര്യർ, ബഷീർ പൂക്കോട്, മാത്യു പാവറട്ടി തുടങ്ങിയവർ സംസാരിച്ചു.