sabitha

മലക്കപ്പാറ: വാൽപ്പാറയിൽ കരടികളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശി സബിതക്കാണ് (19) പരിക്കേറ്റത്. വെള്ളം ശേഖരിക്കാൻ വീട്ടുമുറ്റത്തിറങ്ങുമ്പോഴായിരുന്നു സംഭവം. തേയില കാട്ടിൽ നിന്നിറങ്ങി വന്ന കരടികൾ യുവതിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഇരു കൈകൾക്കും മാരകമായ മുറിവേറ്റു. പരിക്കേറ്റ യുവതിയെ പൊള്ളാച്ചി ഗവ. ആശുപത്രിയിലും പിന്നീട് പൊള്ളാച്ചി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇഞ്ചിപ്പാറ തേയില തോട്ടത്തിലെ തൊഴിലാളിയാണ് സബിത.