പുത്തൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ ചോച്ചേരിക്കുന്ന് ശാഖയുടെ വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രകാശൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.വി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, ശാഖാ സെക്രട്ടറി രാജീവ് കുന്നത്ത്, ശാഖാ വൈസ് പ്രസിഡന്റ് വാസുദേവൻ ചിറ്റിയത്ത് തുടങ്ങിയവർ സംസാരിച്ചു.