തൃശൂർ: ബുധനാഴ്ച വരെ ജില്ലയിൽ അതിശക്തമായ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാം. മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണം.