കൊടകര: എസ്.എൻ.ഡി.പി യോഗം കടമ്പോട് മോനടി ശാഖയുടെ വിശേഷാൽ പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ പ്രസിഡന്റ് സജിത അദ്ധ്യക്ഷയായി. സെക്രട്ടറി ടി.ആർ. രാജേഷ്, യൂണിയൻ കൗൺസിലർ കെ.എസ്. സൂരജ്, പഞ്ചായത്ത് അംഗം സുമിന ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. മദ്യം, മയക്കുമരുന്ന് വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്താൻ യോഗം തീരുമാനിച്ചു.