കൊടകര: എസ്.എൻ.ഡി.പി യോഗം കിഴക്കേ കോടാലി ശാഖയുടെ വിശേഷാൽ പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ആർ. മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. യൂണിയൻ കൗൺസിലർ കെ.എസ്. സൂരജ്, ശാഖാ സെക്രട്ടറി ഗോവിന്ദൻകുട്ടി പുണർക്ക എന്നിവർ സംസാരിച്ചു.