തൃശൂർ: പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ പൂർണമായും തൃശൂർ ടൗണിൽ ഭാഗികമായും 20ന് ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.