കൊടുങ്ങല്ലൂർ: വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന റിട്ട. ഇൻകം ടാക്സ് ഓഫീസർ പി.എം. മുഹമ്മദ് ഹാജിക്ക് ജന്മനാടായ പുതിയകാവിൽ ആദരം. പുന്നിലത്ത് തറവാട്ടിലെ അംഗമായ പി.എം. മുഹമ്മദ് ഹാജിയെ ഏഴ് പതിറ്റാണ്ട് കാലത്തെ സേവനം മാനിച്ചാണ് മുസ്‌ലിം സർവീസ് സൊസൈറ്റി ആദരിച്ചത്.

ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി സീഷോർ മുഹമ്മദലി ഉപഹാരം നൽകി. എം.എസ്.എസ് മുൻ സംസ്ഥാന പ്രസിഡന്റ് പി.വി. അഹമ്മദ് കുട്ടി ഹാജി പ്രശസ്ത പത്രം നൽകി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.എ. ബഷീർ, സെക്രട്ടറി എ.കെ. അബ്ദുൾ റഹ്മ്മാൻ, സി.എസ്. രവീന്ദ്രൻ,​ പി.എച്ച്. നിയാസ്,​ എസ്.എ. സിദ്ദിഖ്,​ ആസ്പിൻ അഷറഫ്,​ വി.എച്ച്. സെയ്തുമുഹമ്മദ് ഹാജി, പി.എ. സീതി മാസ്റ്റർ, ഷംസുദ്ദീൻ വാത്യേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.