vivaravakasam

തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ വിവരവകാശ നിയമം സംബന്ധിച്ച് ശിൽപ്പശാല നടത്തി. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ.കെ.എൽ.വിവേകാനന്ദൻ, കെ.വി.സുധാകരൻ എന്നിവർ വിവരാവകാശ നിയമത്തിലെ വിവിധ വകുപ്പുകൾ, വിവരാവകാശ നിയമത്തിന്റെ ഉത്ഭവവും ചരിത്രവും എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. ചോദ്യോത്തര വേളയിൽ സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർമാരുടെ സംശയങ്ങൾക്ക് വിവരാവകാശ കമ്മിഷണർമാർ മറുപടി നൽകി. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി 250ഓളം സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർ ശിൽപ്പശാലയിൽ പങ്കെടുത്തു. 20 കേസുകൾ കമ്മിഷൻ തീർപ്പാക്കി.