കൊടുങ്ങല്ലൂർ: സി.ഐ.ടി.യു തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'മത്സ്യമേഖലയും പ്രതിസന്ധികളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മത്സ്യത്തൊഴിലാളി സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.ഐ. ഹാരിസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നത് മത്സ്യമേഖലയുടെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ ജീവിത പുരോഗതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. കെ.കെ. അബീദലി, എ.എസ്. സിദ്ധാർത്ഥൻ, കെ.പി. രാജൻ, മുസ്താഖ് അലി, എം.ജി. കിരൺ, എ.പി. ജയൻ, ടി.എൻ. ഹനോയ്, പി.ജെ. ജോൺ, ടി.എസ്‌. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.