ചേലക്കര: മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ചേലക്കര മണ്ഡലത്തിലെ കളപ്പാറ, വട്ടുള്ളി, തോട്ടേക്കോട് തുടങ്ങിയ ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായത് പരിഹരിക്കാൻ വാഴാനി മേഖലയിലേക്ക് ആനകളുടെ പ്രവേശനം തടയാൻ കുതിരാനിൽ ഒന്നരക്കിലോമീറ്റർ സൗര തൂക്കുവേലി സ്ഥാപിക്കുന്നതിന് 14.20 ലക്ഷം രൂപ വനം ഡിവിഷൻ അനുവദിച്ച് ടെണ്ടർ നടത്തിയിരുന്നതാണ്. എന്നാൽ ടെണ്ടർ ആരും ഏറ്റെടുക്കാതിരുന്നതിനാൽ ഇപ്പോൾ റീ ടെണ്ടർ ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കഴിഞ്ഞ് ആരും ടെണ്ടർ എടുത്തില്ലെങ്കിൽ പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് പണി ആരംഭിക്കാൻ വനം വകുപ്പ് മന്ത്രിയോടും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി.വി. രാജൻ എന്നിവരുമായി മന്ത്രി സംസാരിച്ചു.
മറ്റ് നിർദ്ദേശങ്ങൾ