കൊടുങ്ങല്ലൂർ: ലഹരിയെ ചെറുക്കാനും കുട്ടികൾക്ക് ദിശാബോധം സൃഷ്ടിക്കാനും സ്ത്രീ സമൂഹത്തിന് മാതൃകാപരമായ പങ്ക് വഹിക്കുവാൻ കഴിയുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. സംസ്ഥാനത്തെ മത്സ്യ തൊഴിലാളി വനിതകളുടെ സമഗ്ര വികസനത്തിനും സ്ത്രീ ശക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫൊർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ (സാഫ്) ന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം 'സുമുക്തി' ബോധവത്കരണ പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസിം അദ്ധ്യക്ഷനായി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷോബി സി,​ കോസ്റ്റൽ പൊലീസ് എസ്.ഐ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, സാറബി ഉമ്മർ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകാങ്ക നാടകവും ഐ.എം.യു.പി സ്‌കൂൾ കുട്ടികളുടെ ബോധവത്കരണ റാലിയും നടന്നു.