ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സംഘം പ്രസിഡന്റ് എം.എൻ. രാജീവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ചില സംഘടനകളുടെ ആരോപണം ദുരുദ്ദേശപരമാണ്. ജോലിയിൽ നിരന്തരമായി നിരുത്തരവാദിത്തം കാണിച്ചുവന്നിരുന്ന ഒരു താല്കാലിക ജീവനക്കാരനെ ജോലിയിൽനിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്. സംഘം ഭരണസമിതിയിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് രാഷ്ട്രീയ ദുഷ്ടലാക്കോടു കുടി ഇത്തരം പ്രചാരണങ്ങൾ ഇറക്കുന്നതെന്നും സംഘം പ്രസിഡന്റ് അറിയിച്ചു.