ഏങ്ങണ്ടിയൂർ: കനോലി കനാലിൽ അടിഞ്ഞുകൂടിയ ചെളിയും പ്രളയാവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു നാട്ടിക എരിയ സമ്മേളനം. സി.ഐ.ടി.യു കേന്ദ്രകമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. രാമദാസ് അദ്ധ്യക്ഷനായി.
ഐ.കെ. വിഷ്ണുദാസ്, എം.എൽഎമാരായ കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, സി.പി.എം നാട്ടിക എരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ആർ.വി. ഇക്ബാൽ, ശശികല ശ്രീവത്സൻ, പി.എൻ. ജ്യോതിലാൽ, ടി.എസ്. മധുസൂദനനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി.എസ്. മധുസൂദനൻ (സെക്രട്ടറി), ഐ.കെ. വിഷ്ണുദാസ് (പ്രസിഡന്റ്), പി.എൻ. ജ്യോതിലാൽ (ട്രഷറർ).