തൃശൂർ: വാളയാറിൽ പെൺകുട്ടികൾക്ക് നേരിട്ട ദുരന്തത്തെ മറ്റൊരു പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന 'ആകാശത്തിന് താഴെ' സിനിമ നവംബർ 18ന് തിയേറ്ററുകളികളിലെത്തും. നിസ്സഹായവും അരക്ഷിതവുമായ പെൺബാല്യങ്ങൾ, അധികാരത്തിന്റെ തണലിൽ സുരക്ഷിതരാവുന്ന കുറ്റവാളികൾ, ജാതിനിന്ദ, ഭയം എന്നിവയെല്ലാം സിനിമയിലുണ്ട്.
നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ലിജീഷ് മുല്ലേഴത്തിന്റെ പ്രഥമ സംരംഭമാണിത്.
ദേശീയ പുരസ്‌കാരം ലഭിച്ച പുലിജന്മത്തിന്റെ നിർമ്മാതാവ് എം.ജി. വിജയ് ആണ് നിർമ്മാതാവ്. കലാഭവൻ പ്രചോദാണ് നായകൻ. സിജി പ്രദീപ് മുഖ്യവേഷത്തിൽ എത്തുന്നു. തിരു, കണ്ണൂർ വാസൂട്ടി, പളനി സ്വാമി, മീനാക്ഷി മഹേഷ്, രമാദേവി, എം.ജി. വിജയ്, മായ സുരേഷ്, അരുൺ ജി. ടിക്ക്‌ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ദേശീയ അവാർഡ് നേടിയ പുലിജന്മത്തിന് ശേഷം അമ്മ ഫിലിംസിന്റെ ബാനറിലുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം ഷാൻ പി. റഹ്മാനാണ്. കഥ തിരക്കഥ: പ്രദീപ് മണ്ടൂർ. വിതരണം: തരംഗം റിലീസ്. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ, ലിജിസോന വർഗീസ്. സംഗീതം: ബിജിബാൽ.