തൃശൂർ: കവി എ. അയ്യപ്പന്റെ സ്മൃതിദിനം അയനം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സദസ് കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുഴൂർ വിൽസൺ ആമുഖപ്രഭാഷണം നടത്തും. പി.ബി. ഹൃഷികേശൻ, ശൈലൻ എന്നിവർ മുഖ്യാതിഥികളാകും.
കെ.പി.പി.എച്ച്.എ ക്യാമ്പ്
തൃശൂർ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലന ക്യാമ്പും പഠനക്ലാസുകളും 21, 22, 23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ നടക്കും. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 120 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് റവന്യൂ മന്ത്രി കെ. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.