1

തൃശൂർ: കേരള സാഹിത്യ അക്കാഡമിയും ശ്രീകേരളവർമ്മ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് കൾച്ചർ ആൻഡ് ജെൻഡർ വിഷയത്തിൽ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ തുടങ്ങി. ഡൽഹി ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസ് അദ്ധ്യാപിക പ്രൊഫ. നിവേദിത മേനോൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ. നാരായണ മേനോൻ അദ്ധ്യക്ഷനായി. ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. ഐശ്വര്യ എസ്. ബാബു, സെമിനാർ കോ - ഓർഡിനേറ്റർമാരായ ഡോ. എൻ. ദിവ്യ, ഡോ. കെ.എസ്. രാധിക സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പത് മുതൽ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ പ്രബന്ധാവതരണം നടക്കും. മൂന്നിന് വിവർത്തക ഡോ. പ്രിയ കെ. നായരുടെ പ്രഭാഷണം ഉണ്ടാകും. സമാപന സമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഹംഗേറിയൻ കവി ജാനസ് ഹേയുടെ കവിത അവതരണവും ചർച്ചയും ഉണ്ടാകും.