1

തൃശൂർ: കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷന്റെ (ഡി ആൻഡ് പി) നേതൃത്വത്തിൽ സംസ്ഥാനതല സംസ്‌കൃത ദിനാചരണം ശ്രാവണികം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം രജിസ്ട്രാർ ഡോ.രാജേഷ് കുമാർ സംസ്‌കൃത ദിന സന്ദേശം നൽകി. സംഘടനാ സംസ്ഥാന സെക്രട്ടറി സനൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന്റെ അദ്ധ്യക്ഷയായി. കുട്ടികൾക്കായി നടത്തിയ രചനാ മത്സരങ്ങളുടെ വിജയികൾക്ക് സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ സമ്മാനദാനം നിർവഹിച്ചു. പുറനാട്ടുകര സംസ്‌കൃത കോളേജ് സാഹിത്യ വിഭാഗം മേധാവി രാജൻ മാസ്റ്ററെ ആദരിച്ചു. പ്രശസ്ത സാഹിത്യകാരൻ രാമചന്ദ്രൻ മുഖ്യാതിഥിയായി.

സംസ്‌കൃതാദ്ധ്യാപികയായ സിന്ധു കെ. കുമാറിന്റെ അഷ്ടപദി ഉണ്ടായിരുന്നു. സംഘടന സംസ്ഥാന പ്രസിഡന്റ് രാമൻ മാസ്റ്റർ, വാർഡ് കൗൺസിലർ റജി ജോയി, സംസ്ഥാന ജില്ലാ ഭാരവാഹികളായ പദ്മനാഭൻ, നീലമന ശങ്കരൻ, ജയദേവൻ വിവേക്, സ്മിത, വിജിത എന്നിവർ സംസാരിച്ചു.