കൊടകര: എസ്.എൻ.ഡി.പി വട്ടേക്കാട് ശാഖയിൽ വിശേഷാൽ പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കൊടകര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി വി.കെ. വിശ്വംഭരൻ, ശാഖ വൈസ് പ്രസിഡന്റ് എൻ.വി. രവീന്ദ്രൻ, ഐ.വി. ചന്ദ്രൻ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, മൈക്രോസംഘം ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മയക്കുമരുന്നിന്റെ ദൂഷ്യവശത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ ശാഖയിൽ നടത്താൻ തീരുമാനിച്ചു.