 എടവിലങ്ങ് പഞ്ചായത്ത് അഞ്ചങ്ങാടി മുതൽ പുതിയ റോഡ് വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല.
എടവിലങ്ങ് പഞ്ചായത്ത് അഞ്ചങ്ങാടി മുതൽ പുതിയ റോഡ് വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല.
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് 'ലഹരി ഉപേക്ഷിക്കാം നല്ല നാളേക്കായ് ഇന്നു തന്നെ മാറാം' എന്ന മുദ്രാവാക്യം ഉയർത്തി മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്തിന് കീഴിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് യുവതീ യുവാക്കളടക്കം നൂറുകണക്കിന് ആളുകൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായത് ശ്രദ്ധയമായി. എടവലിങ്ങിന്റെ അതിർത്തി പ്രദേശമായ അഞ്ചങ്ങാടിയിൽ നിന്നും പുതിയ റോഡ് ജംഗ്ഷൻ വരെയായിരുന്നു മനുഷ്യച്ചങ്ങല. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂർ എ.ഡി.എം റെജി ജോസഫ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റെഫീക്ക് സ്വാഗതം പറഞ്ഞു.