
വടക്കാഞ്ചേരി: ബന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുമരനെല്ലൂർ ഒന്നാംകല്ല് ചാത്തത്തേതിൽ വീട്ടിൽ മാലിക് അഹമ്മദ് (24) നെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പകൽ മദ്യലഹരിയിൽ പ്രതിയുടെ വീട്ടിൽ വന്ന് വഴക്കുണ്ടാക്കിയ പിതൃസഹോദരിയുടെ ഭർത്താവ് ഒന്നാംകല്ല് ബ്ലാകയിൽ വീട്ടിൽ ഇബ്രാഹിം (62) നെ പ്രതി മാലിക് അഹമ്മദ് മർദ്ദിച്ച് അവശനാക്കുകയും പിന്നീട് ഇയാൾ മരിക്കുകയുമായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്ക് മൂലം തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ഇബ്രാഹിം മരിച്ചത്. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്. തെളിവെടുപ്പിന് ശേഷം നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ: കെ. മാധവൻകുട്ടി, എസ്.ഐമാരായ ആന്റണി ക്രോംസൺ അരൂജ, എ.എ. തങ്കച്ചൻ, എസ്. ദേവിക, എ.എസ്.ഐ: പി.വി. വത്സകുമാർ, എസ്.സി.പി.ഒ: എ.വി. സജീവ് എന്നിവരും ഉണ്ടായിരുന്നു.