gadhiമാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആരംഭിച്ച ഖാദി നെയ്ത്ത് കേന്ദ്രം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഖാദി ഉത്പന്നങ്ങളുടെ വിപണനത്തിന് സമൂഹത്തിന്റെ പൂർണ പിന്തുണ ആവശ്യമാണെന്നും ഈ സാമ്പത്തിക വർഷത്തിൽ 150 കോടിയുടെ ഖാദി വസ്ത്രങ്ങൾ വിൽപ്പന നടത്തുമെന്നും കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിൽ ആരംഭിച്ച ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകി ഗ്രാമവികസനരംഗത്തും ഖാദി ബോർഡിന്റെ പ്രവർത്തനം സജീവമാണെന്നും പി. ജയരാജൻ പറഞ്ഞു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജേക്കബ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി, വി.കെ. ബാലചന്ദ്രൻ, ടി.കെ. മുഹമ്മദ് ബഷീർ, പ്രസീന റാഫി, കെ.കെ. വത്സമ്മ, കെ.എസ്. രാജീവൻ എന്നിവർ സംസാരിച്ചു.