തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫിലിം ക്ലബ് ഉദ്ഘാടനം യുവ സിനിമാതാരം അനീഷ് ജി.മേനോ നിർവഹിക്കുന്നു.
വഴുക്കുമ്പാറ: വിദ്യാർത്ഥികളുടെ കൗമാരസ്വപ്നങ്ങൾ കൊഴിഞ്ഞു പോകുന്നത് പലപ്പോഴും അവർ ലഹരിക്കടിമപ്പെടുന്നത് കൊണ്ടാണെന്ന് യുവ സിനിമാതാരം അനീഷ് ജി.മേനോൻ. മയക്കുമരുന്ന്, മദ്യം, പുകവലി, വർഗീയത, ഉയർന്ന സ്പീഡ്, പേരെടുക്കുവാനുള്ള സാഹസികത, ഇവയെല്ലാം ലഹരിയാണ്. ഇതിൽ നിന്നും വിദ്യാത്ഥികൾ മോചനം നേടണം. തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫിലിം ക്ലബ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അസി. പ്രൊഫ. എം.എസ്. രേഷ്മ, ജേണലിസം വിഭാഗം മേധാവി അസി.പ്രൊഫ. ടി.സി. ശാരിക, കോളേജ് പി.ആർ.ഒ: കെ.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഫിലിം ക്ലബ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് അനീഷ് ജി. മേനോൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫിലിം ക്ലബ് സ്റ്റാഫ് കോ-ഓർഡിനേറ്റർ അസി.പ്രൊഫ. കെ. ശ്വേത സ്വാഗതവും സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ഗ്രിഗറി സി. സലിൽ നന്ദിയും പറഞ്ഞു.