ചേർപ്പ് ഉപജില്ലാ ശാസ്‌ത്രോത്സവം ഒല്ലൂർ സെന്റ് മേരീസ് സ്‌കൂളിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു.
ഒല്ലൂർ: ചേർപ്പ് ഉപജില്ലാ ശാസ്‌ത്രോത്സവം ഒല്ലൂരിൽ ആരംഭിച്ചു. പ്രധാന വേദിയായ ഒല്ലൂർ സെന്റ് മേരീസ് സ്‌കൂളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കരോളിൻ പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.എ. ഗോപകുമാർ, സി.പി. പോളി, സനോജ് പോൾ കാട്ടുകാരൻ, സിസ്റ്റർ രമ്യ റോസ്, ചേർപ്പ് എ.ഇ.ഒ: എം.വി. സുനിൽകുമാർ, ബിന്ദു മോൾ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങിലായി നടക്കുന്ന ശാസ്ത്ര കലോത്സവത്തിന്റെ സമാപനം ബുധനാഴ്ച നടക്കും.