തോട്ടപ്പടിയിലെ വെള്ളക്കെട്ടിനെതിരെ കോൺഗ്രസ് നടത്തിയ ധർണ ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
ഒല്ലൂർ: ഒല്ലൂർ- തൃക്കൂർ റോഡിലെ തോട്ടപ്പടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, മന്ത്രി കെ. രാജന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ശോഭ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.വി. മുരളീധരൻ, ജോണി ചിറയത്ത്, നന്ദൻ കുന്നത്ത്, ജോസഫ് പടമാടൻ, ഷീബ ഷാജൻ, ഷാജു തൊമ്മാന, ദേവസ്സി കാഞ്ഞിരത്തിങ്കൽ, ഹരിഹരൻ പോന്നോക്കിൽ, അൽജോ ചാണ്ടി, ലിപീഷ് ചിറയത്ത്, ഡിന്റോ മഞ്ഞളി, സിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു.