1

തൃശൂർ : പട്ടികജാതി വികസന നയം രൂപീകരിക്കുക, എയ്ഡഡ് സ്വകാര്യ-താത്കാലിക നിയമനങ്ങളിൽ സംവരണം നട പ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം.വിനോദ് നയിക്കുന്ന പ്രാതിനിദ്ധ്യ പ്രക്ഷോഭയാത്രയ്ക്ക് 22 ന് സ്വീകരണം നൽകും. രാവിലെ 11ന് കൊടകര സെന്ററിലും വൈകിട്ട് 4.30ന് ചാലക്കുടി സൗത്ത് ജംഗ്ഷനിലും സ്വീകരണമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.