1

തൃശൂർ : സൂര്യകാന്തി സംഗീത നൃത്തസഭയുടെ സൂര്യകാന്തി ഫെസ്റ്റിവലിന് ഇന്ന് വൈകിട്ട് 5.30ന് റീജ്യണൽ തിയറ്ററിൽ തുടക്കം. 6ന് മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന 'വന്ദേ വിനായകം' മോഹിനിയാട്ടം, 7.30ന് സുരേന്ദ്രനാഥ് - ബിജിനി ദ്വയത്തിന്റെ കുച്ചിപ്പുഡി നൃത്തം, 21ന് 5.30ന് സ്വാതി നാരായണന്റെ കുച്ചിപ്പുഡി, 7.15ന് മഞ്ജു വി.നായരും സംഘവും അവതരിപ്പിക്കുന്ന 'ഭൗമി' നൃത്തം. 22ന് 5ന് സാംസ്‌കാരിക സമ്മേളനം കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്യും. കുച്ചിപ്പുഡി-യക്ഷഗാന ആചാര്യൻ ഗുരു പസുമാർത്തി രത്തയ്യ ശർമ കലാമണ്ഡലം ഗോപിക്കും പ്രൊഫ.ജോർജ് എസ്.പോളിനും സൂര്യകാന്തി പുരസ്‌കാരം (10,001 രൂപ വീതം) സമ്മാനിക്കും. 6.30ന് സൂര്യകാന്തി നൃത്തസഭയിലെ ഭരതനാട്യം നർത്തകിമാരുടെ രംഗപ്രവേശവും നടക്കുമെന്ന് കലാമണ്ഡലം അക്ഷര, ബിജീഷ് കൃഷ്ണ, രാഖി സതീഷ് എന്നിവർ പറഞ്ഞു.