1

തൃശൂർ : പുല്ലൂർ ചമയം നാടകവേദിയുടെ 25-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകമേള 24ന് 5.30ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വയലാർ ചലച്ചിത്രഗാന മത്സരം, 4ന് പഞ്ചാരിമേളം, 7ന് നാടകം 'ഇതിഹാസം'. 25ന് 7 ന് നാടകം 'കടലാസിലെ ആന', 26ന് 5.30ന് സംവിധായകൻ സച്ചി അനുസ്മരണം, 7ന് നാടകം 'ഒറ്റവാക്ക്', 27ന് 5ന് ഒറ്റയാൾ നാടകം 'മണ്ണേ നമ്പി', 7ന് നാടകം 'മൂക്കുത്തി', 28ന് രണ്ടാൾ നാടകം 'ഗായത്രിയും ജമീലയും 7ന് നാടകം 'ജലം', 29ന് 4.30ന് ചമയം നാടകവേദിയിലെ വനിതാ അംഗങ്ങളുടെ സംഗീതശിൽപം, 5.30ന് സമാപന സമ്മേളനം, 7ന് നാടകം 'കള്ളൻ', തുടർന്ന് ഫോക്ക് ഈവ്. നാടകവേദിയുടെ ചമയം അവാർഡുകൾ ആർ.എൽ.വി.രാമകൃഷ്ണൻ, മണിയപ്പൻ ആറന്മുള, കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ, എം.കെ.ബാബു, ഉദിമാനം അയ്യപ്പൻകുട്ടി, വൈഗ കെ.സജീവ് എന്നിവർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികളായ എ.എൻ.രാജൻ, കലാഭവൻ നൗഷാദ്, കിഷോർ പള്ളിപ്പാട്ട് എന്നിവർ പറഞ്ഞു.