 
തൃശൂർ: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തൃശൂർ അഗ്‌നിരക്ഷാ നിലയത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സേനാംഗങ്ങളും, ജില്ലാ ഫയർ ഓഫീസ് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്‌ക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർ സിന്ധു ആന്റോ ചാക്കോള, സ്റ്റേഷൻ ഓഫീസർ വിജയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.