
തൃശൂർ: കലാമണ്ഡലത്തിന്റെ ഫെലോഷിപ്പിന് കലാമണ്ഡലം ഇ.വാസുദേവനും (കഥകളി വേഷം) കലാമണ്ഡലം എം.ഉണ്ണിക്കൃഷ്ണനും (ചെണ്ട) അർഹരായി. 50,000 രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാനിലയം ഗോപിനാഥൻ (കഥകളി വേഷം), വൈക്കം പുരുഷോത്തമൻ പിള്ള (കഥകളി സംഗീതം), കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട), കലാമണ്ഡലം പ്രകാശൻ (കഥകളി മദ്ദളം), മാർഗി സോമദാസ് (ചുട്ടി), മാർഗി ഉഷ (കൂടിയാട്ടം), വിനീത നെടുങ്ങാടി (മോഹിനിയാട്ടം), മുചുകുന്ന് പദ്മനാഭൻ (തുള്ളൽ), വി.ആർ.ദിലീപ്കുമാർ (കർണാടക സംഗീതം), കുട്ടനെല്ലൂർ രാജൻ മാരാർ (തിമില/എ.എസ്.എൻ നമ്പീശൻ പഞ്ചവാദ്യം പുരസ്‌കാരം), ഡോ.സി.ആർ.സന്തോഷ് (കലാഗ്രന്ഥം-നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ), വിനു വാസുദേവൻ (ഡോക്യുമെന്ററി-നിത്യഗന്ധർവ) എന്നിവർക്ക് 30,000 രൂപ വീതമുള്ള പുരസ്‌കാരം നൽകുമെന്ന് വൈസ് ചാൻസലർ എം.വി.നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റു പുരസ്‌കാരങ്ങൾ: വി.ആർ.വിമൽരാജ്- (എം.കെ.കെ.നായർ സമഗ്ര സംഭാവനാ പുരസ്‌കാരം- 30,000 രൂപ). കലാമണ്ഡലം കൃഷ്ണദാസ് (തിമില യുവപ്രതിഭാ പുരസ്‌കാരം), കെ.വി.ചന്ദ്രൻ വാരിയർ (മരണാനന്തര ബഹുമതി/മുകുന്ദരാജ സ്മൃതി പുരസ്‌കാരം), ഊരമന രാജേന്ദ്രൻ (കലാരത്‌നം എൻഡോവ്‌മെന്റ്), കലാമണ്ഡലം നാരായണൻ നമ്പീശൻ (മദ്ദളം-കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം). നാലു പേർക്കും 10,000 രൂപ വീതമാണ് പുരസ്‌കാരം. കോട്ടക്കൽ ഹരികുമാർ (കഥകളി വേഷംവി.എസ്.ശർമ എൻഡോവ്‌മെന്റ്/ 4000 ), കലാമണ്ഡലം സിന്ധു (പൈങ്കുളം രാമച്ചാക്യാർ സ്മാരക പുരസ്‌കാരം/ 8500 ), മണലൂർ ഗോപിനാഥ് (വടക്കൻ കണ്ണൻ നായർ സ്മൃതി പുരസ്‌കാരം /8500), കെ.വി.പ്രഭാവതി (കെ.എസ്.ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്‌കാരം/ 5000 ), കലാമണ്ഡലം പ്രവീൺ (കഥകളി വേഷം ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്‌മെന്റ് /3000 ). നവംബർ 7, 8, 9 തീയതികളിൽ നടക്കുന്ന കലാമണ്ഡലം വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും. ഭരണസമിതി അംഗങ്ങളായ എൻ.ആർ.ഗ്രാമപ്രകാശ്, ടി.കെ.വാസു എന്നിവരും പങ്കെടുത്തു.