ചേർപ്പ്: മേഖലയിലെ അനധികൃത വഴിയോര കച്ചവടം നിരോധിക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധിയായി. രണ്ടു മാസത്തിനകം നടപടിയെടുക്കണമെന്ന് കോടതി ചേർപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. തെരുവോര കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും, നിവേദനങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് നൽകിയെങ്കിലും നടപടിയുണ്ടാകത്തതിനെ തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്. സമിതി ഭാരവാഹികളായ കെ.കെ. ഭാഗ്യനാഥൻ, ജോൺസൺ ചിറമ്മൽ, കെ.വി. ജോസ്, ബെന്നി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.