 
തൃപ്രയാർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നാട്ടിക ശ്രീനാരായണ കോളേജിലെ കരനെൽക്കൃഷി വിളവെടുപ്പുത്സവം പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് മുഖ്യാതിഥിയായി. കുടുംബശ്രീ ചെയർപേഴ്‌സൺ കമല ശ്രീകുമാറിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്, വാർഡ് മെമ്പർമാരായ സുരേഷ് ഇയ്യാനി, കെ.ആർ. ദാസൻ, സി.എസ്. മണികണ്ഠൻ, കൃഷി അസിസ്റ്റന്റ് ഷംനാസ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി നാല് ഏക്കറിലായി വാഴ, കപ്പലണ്ടി, മധുരക്കിഴങ്ങ്, വഴുതന, കുമ്പളങ്ങ, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.