bhanu-

തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളെ അവഗണിക്കാതെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്കെത്തിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന 'അംഹ'യുടെ സ്ഥാപക ഡോ. പി. ഭാനുമതി. അമല മെഡിക്കൽ കോളേജിൽ നടത്തിയ എക്‌സിബിഷനും ചലനവൈകല്യമുള്ള കുട്ടികൾക്കുള്ള മൾട്ടി ഡിസിപ്ലിനറി ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഭാനുമതി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ആന്റണി മണ്ണുമ്മൽ, ഡോ. സിന്ധു വിജയകുമാർ, പരിവാർ സ്റ്റേറ്റ് പ്രസിഡന്റ് പി.ഡി. ഫ്രാൻസിസ്, ഡോ. പാർവതി മോഹൻ എന്നിവർ പ്രസംഗിച്ചു.